അവല്‍ - 1/4 കിലോ ശര്‍ക്കര - 1/4 കിലോ തേങ്ങ ചിരകിയത് - 1/2 മുറി എലയ്ക്ക - അഞ്ച് ജീരകം - 1/4 ടീസ്പൂണ്‍ മൈദ - 1 1/2 കപ്പ് കടലമാവ് - 1 1/2 കപ്പ് വെള്ളം - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം:
അവല്‍ നല്ലപോലെ കുതിര്‍ത്ത് വെള്ളം നീക്കി വക്കുക. ഇതില്‍ തേങ്ങ ചിരകിയതും ചേര്‍ത്ത് നല്ലപോലെ ഇളക്കി വെള്ളം വറ്റിക്കുക. ഇതില്‍ ശര്‍ക്കര ചേര്‍ത്തിളക്കി അടുപ്പില്‍ വയ്ക്കുക. വെള്ളം നല്ലതു വറ്റി ഉരുട്ടാന്‍ പാകത്തില്‍ ഏലയ്ക്കാപ്പൊടിയും ജീരകവും ചേര്‍ത്ത് ഇറക്കി വയ്ക്കുക. മൈദ, കടലമാവ്, വെള്ളം ഇവ ഒന്നിച്ചു കലക്കി വയ്ക്കുക. അവല്‍ മിശ്രിതം ചെറിയ ഉരുളകളായി മാവില്‍ മുക്കി വറുത്തെടുക്കുക.