നാടൻ തേങ്ങാ ഹൽ‌വ വീട്ടിൽ തയ്യാറാക്കിയാലോ ?

Webdunia
വെള്ളി, 1 ഫെബ്രുവരി 2019 (19:34 IST)
ഹൽവ നമ്മുടെ നാടൻ പലഹാരമാണ് ഹൽ‌വ. ഹൽ‌വ എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ്മ വരിക കോഴിക്കോടൻ ഹൽ‌വയാണ് എന്നാൽ അൽ‌പം വ്യത്യസ്തമായി തേങ്ങാ ഹൽ‌വ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാനാകും തേങ്ങാ ഹൽ‌വ.
 
തേങ്ങ ഹൽ‌വക്ക് വേണ്ട ചേരുവകൾ നോക്കാം
 
പച്ചരി - അരക്കപ്പ്
ചിരകിയ തേങ്ങ - രണ്ട് കപ്പ്
പഞ്ചസാര - അരക്കപ്പ്
നെയ്യ് - രണ്ട് ടേബിൾ സ്പൂൺ
ഏലക്കാ പൊടി - കാൽ ടീസ്പൂൺ
അണ്ടിപ്പരിപ്പ്, മുന്തിരി - ആവശ്യത്തിന് 
 
ഇനി തേങ്ങ ഹൽ‌വ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം 
 
ആദ്യം ചെയ്യേണ്ടത് പച്ചരി മൂന്നു മണിക്കൂറ് വെള്ളത്തിൽ കുതിർത്തു വക്കണം. തുടർന്ന് കുതിർത്ത പച്ചരിയും ചിരകിയ തേങ്ങയും വെള്ളം അധികമാകാതെ നന്നായി അരച്ചെടുക്കുക. അടുത്തതായി പഞ്ചസാര വെള്ളം ചേർത്ത് നോൺസ്റ്റിക് പാനിൽ ചെറു തീയിൽ ചൂടാക്കി നൂൽ പരുവത്തിൽ പാനയാക്കി മാറ്റുക.
 
ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന മാവിൽ ഏലക്കാ‍പ്പൊടി ചേർത്ത് നന്നായി കുഴച്ചെടുക്കാം. പാനിൽനിന്നും മിശ്രിതം വിട്ടുവരുന്നത് വരെ ചെറുചൂടിൽ വേവിക്കുക. തീ ഓഫ് ചെയ്യുന്നതിന് മുൻപായി നെയ്യ് ചേർക്കണം, ശേഷം അണിപ്പരിപ്പും മുന്തിരിയും ചേർക്കാം കോക്കനട്ട് ഹൽ‌വ റെഡി.  

അനുബന്ധ വാര്‍ത്തകള്‍

Next Article