ഹല്‍‌വാ കൊതിയുണ്ടോ?

Webdunia
WD
മോഹിപ്പിക്കുന്ന കറുത്ത നിറത്തില്‍ ബേക്കറികളുടെ ചില്ലലമാരകളില്‍ ഹല്‍‌വകള്‍ നിരത്തിയിരിക്കുന്നത് കാണാന്‍ തന്നെ നല്ലഭംഗിയാണ്. മധുരപ്രിയര്‍ക്ക് ഹല്‍‌വയെ കുറിച്ച് ഓര്‍ത്താല്‍ പിന്നെ കഴിക്കാതെ പറ്റില്ല. ഹല്‍‌വ വീട്ടില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഇക്കൂട്ടര്‍ക്ക് സന്തോഷമാവും.

ചേര്‍ക്കേണ്ടവ

മൈദ - 1കി
ശര്‍ക്കര - 3 കി
നെയ്യ്- 250 ഗ്രാം
ഡാല്‍ഡ - 250 ഗ്രാം
തേങ്ങ ചിരകിയത്- 2 എണ്ണം
പഞ്ചസാര - 300 ഗ്രാം
എസന്‍സ് - 1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - 200 ഗ്രാം
ഏലയ്ക്ക പൊടിച്ചത്- 4 എണ്ണം

ഉണ്ടാക്കേണ്ട വിധം

മൈദ നന്നായി കലക്കി അരിച്ചെടുക്കണം. ഇതില്‍ നാല് കപ്പ് വെള്ളമൊഴിച്ച് അടുപ്പത്ത് വയ്ക്കുക. ഇതിലേക്ക് ശര്‍ക്കര പാനിയാക്കിയത് ചേര്‍ക്കണം. തേങ്ങ ചിരകിയത് നാല് ലിറ്റര്‍ വെള്ളം ചേര്‍ത്ത് പിഴിഞ്ഞ് ഇതോടൊപ്പം ചേര്‍ക്കണം.

ഇനി മിശ്രിതം നന്നായി ഇളക്കാം നെയ്യ്, ഡാല്‍ഡ ഇവ ചേര്‍ത്ത് കൊണ്ടിരിക്കണം. കുറുകുമ്പോള്‍ പഞ്ചസാര ചേക്കണം. പിന്നെ അണ്ടിപ്പരിപ്പ്. നല്ലവണ്ണം മുറുകി കഴിഞ്ഞാല്‍ തീ അണയ്ക്കാം. കുറച്ച് കഴിഞ്ഞ് നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റി തണുപ്പിക്കുക. നന്നായി തണുത്ത് കഴിയുമ്പോള്‍ മുറിച്ച് ഉപയോഗിക്കാം.