മധുര പലഹാരം എന്ന് കേള്‍ക്കുമ്പോഴേ ലഡുവിനെ കുറിച്ച് ഓര്‍മ്മ വരും. എന്നാല്‍ കൊതി തോന്നുമ്പോള്‍ കടയില്‍ ചെന്ന് വാങ്ങി കഴിക്കാന്‍ അല്ലാതെ ഉണ്ടാക്കാന്‍ അറിയാമെങ്കിലോ. വളരെ നന്നായിരിക്കും, അല്ലേ?
ചേര്‍ക്കേണ്ടവ
കടലമാവ് - 500 ഗ്രാം
പഞ്ചസാര- 250 ഗ്രാം
നെയ്യ്- ആവശ്യത്തിന്
ഏലക്കാപ്പൊടി, മഞ്ഞ നിറം- ആവശ്യത്തിന്
ഉണ്ടാക്കേണ്ടവിധം
കടലമാവ് വെള്ളം ചേര്‍ത്ത് നേര്‍മ്മയായി കലക്കുക. ഇത് ചൂടാക്കിയ നെയ്യിലേക്ക് കണ്ണോപ്പ ഉപയോഗിച്ച് ഇറ്റിച്ച് വറുത്ത് കോരണം. പഞ്ചസാര നൂല്‍ പരുവത്തില്‍ പാവ് കാച്ചിയതിലേക്ക് വറുത്ത് കോരിയ ബൂന്തി ഇട്ട് ഏലക്കപ്പൊടിയും കളറും ചേര്‍ത്ത് ലഡു ഉരുട്ടിയെടുക്കുക.