മുസംബി സര്‍ബ്ബത്ത്

വെള്ളി, 29 മാര്‍ച്ച് 2013 (17:31 IST)
ഇതാ മുസംബി സര്‍ബ്ബത്ത്.

ചേര്‍ക്കേണ്ട ഇനങ്ങള്‍

മുസംബി - 1 കിലോ
ഈത്തപ്പഴം - 25 എണ്ണം
പശുവിന്‍ പാല്‍ - 2 ലിറ്റര്‍
പഞ്ചസാര - 250 ഗ്രാം

പാകം ചെയ്യേണ്ട വിധം

മുസംബി കഷണങ്ങളാക്കി 100 മില്ലിലിറ്റര്‍ പാലും പഞ്ചസാരയും ചേര്‍ത്ത്‌ മിക്സിയില്‍ അടിച്ചെടുക്കുക. കുഴമ്പ്‌ പരുവമാകണം. അതിന്‍റെ കൂടെ ഈത്തപ്പഴം കുഴമ്പാക്കിയതും ചേര്‍ത്ത്‌ യോജിപ്പിക്കുക. ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച്‌ ഉപയോഗിക്കാം. 12 ഗ്ലാസ്സ്‌ വരെ ലഭിക്കും

വെബ്ദുനിയ വായിക്കുക