നാരായണപിള്ളയും പൊന്‍കുന്നം വര്‍ക്കിയും

WDWD
നാരായണപിള്ള ബഷീറിനെപ്പറ്റി : സാഹിത്യത്തിന്‍െറ പരിമിതിക്കപ്പുറം പോകുന്ന ഒരുതരം എഴുത്തുണ്ട്. സാധാരണ വിമര്‍ശനത്തിനോ ആസ്വാദനത്തിനോ അതുള്‍ക്കൊള്ളാന്‍ പലപ്പോഴും പറ്റാറില്ല. അതു പറഞ്ഞറിയിക്കാന്‍ പറ്റിയ വാക്കുകളുമില്ല. കേവലമായ സര്‍ഗപ്രക്രിയ എന്നോ, ആറ്റിക്കുറുക്കിയ ക്രിയേറ്റിവിറ്റി എന്നൊക്കെ പറഞ്ഞാലും അര്‍ത്ഥം പൂര്‍ണമാകില്ല.

ഇതൊരുതരം ഉന്മാദമാണ്. നിങ്ങളില്‍ ചിലരെങ്കിലും വാന്‍ഗോഗിന്‍െറ ചിത്രങ്ങള്‍ കണ്ടുകാണും. ചിത്രകലയുടെ പരിമിതിക്കു പുറത്താണ്, ആ ചിത്രങ്ങള്‍ ആസ്വാദകരുടെ മനസില്‍ സൃഷ്ടിക്കുന്ന കോളിളക്കം. അതിനു സമാന്തരമായി ഇന്ത്യന്‍ സാഹിത്യത്തിലൊരു പ്രതിഭാസത്തെ ചൂണ്ടിക്കാണിക്കാന്‍ വൈക്കം മുഹമ്മദ് ബഷീര്‍ മാത്രമേ ഉള്ളൂ.
WDWD



പൊന്‍കുന്നം വര്‍ക്കി ബഷീറിനെപ്പറ്റി : "ബേപ്പൂരിലെ സുല്‍ത്താനെന്നു ബഷീറിനെ ആരാണ്ട് കുടികഴിഞ്ഞ് പൂസായപ്പം പറഞ്ഞതാ. അവന്‍ ഒരു സുല്‍ത്താനുമല്ല, പാവം മനുഷ്യനായിരുന്നു. കാര്യസാദ്ധ്യത്തിനുവേണ്ടി കളവു പറയാത്ത, മനസ്സില്‍ യാതൊരു കളങ്കവുമില്ലാത്ത പച്ചമനുഷ്യന്‍. നിഷ്കളങ്കനായ സ്നേഹിതന്‍ എന്ന് അവനെ വിളിക്കാനാണ് എനിക്കിഷ്ടം.'