നിങ്ങള്‍ ഇങ്ങനെയാണോ ഉറങ്ങുന്നത്? നിങ്ങളുടെ സ്വഭാവം ഇങ്ങനെയാകാം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (19:56 IST)
ഈ ലോകത്ത് ജനിച്ച ഓരോ വ്യക്തിക്കും മറ്റുള്ളവരില്‍ നിന്ന്  വ്യത്യസ്തമായ സ്വഭാവങ്ങളാണുള്ളത്. കണ്ണുകള്‍, മൂക്ക്, ചുണ്ടുകള്‍, ചെവികള്‍, മുഖം തുടങ്ങിയ ശാരീരിക സവിശേഷതകളുടെ ആകൃതിയും ഘടനയും കൂടാതെ, ചില ശീലങ്ങളും ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. പഠനങ്ങള്‍ അനുസരിച്ച് ഉറങ്ങുന്ന പൊസിഷനുകളും വ്യക്തിത്വ സവിശേഷതകളും തമ്മില്‍ പരസ്പര ബന്ധമുണ്ട്. പലരും പല രീതിയില്‍ ആണ് ഉറങ്ങാറുള്ളത്. നിങ്ങള്‍ നിവര്‍ന്ന് കിടന്ന് ഉറങ്ങുന്നയാളാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ സത്യത്തെ വിലമതിക്കുന്നുവെന്നും ശക്തനായ വ്യക്തിയാണെന്നുമാണ്. നിങ്ങള്‍ അനാവശ്യ കലഹങ്ങള്‍ ഒഴിവാക്കും. 
 
നിങ്ങള്‍ സത്യസന്ധതയില്‍ വിശ്വസിക്കുകയും മറ്റുള്ളവരില്‍ നിന്ന് അത് പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് ഏത് സാഹചര്യത്തെയും തരണം ചെയ്യാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. അതുപോലെ നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു വശത്തേക്ക് ചരിഞ്ഞ് കിടന്ന് ഉറങ്ങുന്ന ശീലമുണ്ടെങ്കില്‍, നിങ്ങള്‍ സൗഹൃദപരവും മറ്റുള്ളവരുമായി എളുപ്പത്തില്‍ ഇടപഴകുന്നതുമായ വ്യക്തിയായിരിക്കും. എന്നിരുന്നാലും നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ നിങ്ങള്‍ എല്ലാവരുമായും പങ്കിടില്ല. നിങ്ങളുടെ  അത്രയുംഅടുത്തുള്ളവരുമായി മാത്രമേ നിങ്ങള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കാറുള്ളൂ. 
 
തീരുമാനങ്ങള്‍ എടുക്കാനും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാനും നിങ്ങള്‍ക്ക് സമയം വേണ്ടി വരും. നിങ്ങളുടെ സഹായകരമായ സ്വഭാവം നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. ഇനി നിങ്ങള്‍ കമിഴ്ന്ന് കിടന്നാണ് ഉറങ്ങുന്നതെങ്കില്‍ നിങ്ങളുടെ മനസ്സിലുള്ളത് പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് മടിയുണ്ടാവില്ല. ഈ സ്വഭാവം ചിലപ്പോള്‍ ആളുകള്‍ നിങ്ങളെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കും. നിങ്ങള്‍ സ്വതന്ത്രനും ആത്മവിശ്വാസമുള്ളവനുമായിരിക്കാന്‍ ഇഷ്ടപ്പെടുന്നു. 
 
എന്നിരുന്നാലും നിങ്ങള്‍ പലപ്പോഴും അമിതമായി ചിന്തിക്കുന്നു. ഇത് നിങ്ങളെ പലപ്പോഴും അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നു. വിമര്‍ശനം നിങ്ങള്‍ക്ക് എളുപ്പത്തില്‍ സ്വീകരിക്കാനാവില്ല. നിങ്ങള്‍ ധൈര്യവും ദൃഢനിശ്ചയവുമുള്ളവരായിരിക്കും.  സാഹചര്യം എത്ര വെല്ലുവിളി നിറഞ്ഞതാണെങ്കിലും നിങ്ങള്‍ ജീവിതത്തില്‍ മുന്നോട്ട് പോകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍