"ഞങ്ങള്‍ ശരിക്കും ഇറിട്ടേറ്റിങ് കപ്പിള്‍ ആണ്, അങ്ങനെയുള്ളവര്‍ എല്ലാം ഒരുമിച്ചാണ് ചെയ്യുന്നത്. ജോലി ചെയ്യുന്നത്, എന്തെങ്കിലും ഗെയിം കളിക്കുന്നത്, വര്‍ക്കൗട്ട് ചെയ്യുന്നത് അങ്ങനെ എല്ലാം. ശരിക്കും ഞങ്ങളതൊക്കെയും ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല, രാജിന്റെ സാന്നിധ്യം എന്നെ നല്ല ഒരു വ്യക്തി മാത്രമല്ല, നല്ലൊരു അഭിനേത്രി കൂടെയാക്കുന്നു". - സാമന്ത പറഞ്ഞു.
ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. ആമസോൺ പ്രൈമിന്റെ സീരീസ് ആയ ഫാമിലി മാൻ സീസൺ 2 വിലാണ് സാമന്തയും രാജും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. രാജും മുൻ ഭാര്യ ശ്യാമലി ഡേയും 2022ലാണ് വിവാഹ മോചിതരായത്. നടൻ നാഗചൈതന്യയുമായി നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം സാമന്ത വിവാഹ മോചനം നേടിയിരുന്നു. 2021ലാണ് നാഗചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞത്. 2023 ല്‍ എത്തിയ ഖുഷി ആണ് സമാന്ത നായികയായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.