ഒ.വി. വിജയന്‍ "ശബ്ദങ്ങളെ'പ്പറ്റി : ആകാശത്തിനിടയില്‍ പുണ്ണുകളെപ്പോലെ അങ്ങിങ്ങ് കെട്ടടങ്ങിയും എരിഞ്ഞും കിടന്ന അടുപ്പുകള്‍, യാചകന്‍റെ പശ്ഛാത്തലം. ആ ഇരുട്ടിലും കനലിലും നിന്ന് ഉയിര്‍ത്തെണീല്‍ക്കുന്ന ഒരു പെണ്ണ്. അവളുടെ കുഞ്ഞിനെ സമീപത്തു കിടന്ന അജ്ഞാതനായ അഗതിയുടെ കൈവശം ഏല്‍പിക്കുന്നു. പെണ്ണ് കുട്ടിയോടു പറയുന്നു: കുട്ടി ഇവിടെ കിടന്നോളൂ. അമ്മയുടെ അടുത്തു ഒരാളുവരുന്നുണ്ട്. നഗരത്തില്‍ നിന്നു വന്ന ഉപഭോക്താവിനെ അവര്‍ പരിഹസിക്കുന്നു.
കര്‍മ്മാനന്തരം അവര്‍ തന്‍റെ കുട്ടിയുടെ സമീപത്തേക്കു ചെല്ലുന്നു. പിച്ചക്കാരന്‍ ഉറക്കമാണ്. കുട്ടിയുടെ ഉടലിനെ ഉറുന്പുകള്‍ പൊതിയുന്നു.
ദൈവമേ, ഞാന്‍ ഓര്‍ത്തു. ഭീഷണമായ ഈ മഹാചിത്രം ആരുടെ സാംസ്കാരിക പാപ്പരത്തമാണ്? പ്രപഞ്ചത്തിന്‍റെ വിലാപമായാണ് എനിക്കത് അനുഭവപ്പെട്ടത്. വര്‍ഷങ്ങളായി ഞാനും എന്തൊക്കെയോ എഴുതി. എന്നാല്‍ ആ പുസ്തകത്തിന്‍റെ നിറങ്ങളും തലങ്ങളും എന്നെ ഇന്നും അലട്ടുന്നു.
ഓര്‍ത്തുനോക്കുന്പോള്‍, വീണ്ടും വീണ്ടും ഓര്‍ത്തുനോക്കുന്പോള്‍ ശബ്ദങ്ങളുടെ പൊരുള്‍ മനസ്സിലാകുന്നു - പ്രപഞ്ചത്തിന്‍റെ പ്രാര്‍ത്ഥനയാണത്. പാപം അതിന്‍റെ ഭാഷയും. അഗതിയായ തെണ്ടിയെപ്പോലെ കിടന്നുറങ്ങുന്ന ദൈവത്തെ അതു തട്ടിവിളിക്കുന്നു.