സിന്ഹാപൂര്: ആത്മീയതയുടെയും പൌരാണികതയുടെയും കാര്യങ്ങളില്വ്യത്യസ്തവും സമ്പന്നവുമാണ് ഇന്ത്യ. കിഴക്കന്സംസ്ഥാനങ്ങളില്ഒന്നായ ഒറീസ്സയിലെ സിന്ഹാപൂരുകാര്ഏപ്രില്മാസത്തില്ആഘോഷിക്കുന്ന വിഷ്ണുപൂജ ഇക്കാര്യത്തില്മികച്ച ഉദാഹരണമാണ്. തടാകത്തില്ഒളിപ്പിച്ച മഹാവിഷ്ണുവിന്റെ പ്രത്ഷ്ഠ പുറത്തെടുത്ത് ഒരാഴ്ച പൂജിക്കുന്നു.
ഒരാഴ്ച നീണ്ടു നില്ക്കുന്ന വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ക്കും പൂജയ്ക്കും ശേഷം പ്രതിഷ്ഠ തടാകത്തില്പഴയ സ്ഥലത്തു തന്നെ ഒളിപ്പിക്കുകയും ചെയ്യും. വര്ഷത്തില്ഒരിക്കല്മാത്രം ചെയ്യുന്ന ഈ പൂജയ്ക്ക് ‘സിന്ഹാപൂര്യാത്ര‘ എന്നാണ് പേര്. സിന്ഹാപൂര്തടാകത്തില് ഒളിപ്പിക്കുന്ന പ്രതിഷ്ഠ പിന്നീട് പുറത്തെടുക്കുന്നത് അടുത്ത വര്‍ഷം പൂജാ സമയത്തു മാത്രം.
പ്രതിഷ്ഠ ഒളിപ്പിക്കുന്നതോടെ താളമേളങ്ങളും സംഗീത നൃത്തങ്ങളും പൂജയുമെല്ലാം സംഗമിക്കുന്ന ഉത്സവത്തിനു വിരാമമാകും. ഹിന്ദു ആചാരപ്രകാരം ഏപ്രില്മാസത്തില്വരുന്ന ‘പണസങ്ക്രാന്തി’ ദിനത്തിലാണ് ഈ പൂജ കൊണ്ടാടുന്നത്. ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷത്തില്ഒറീസ്സയിലെ ആയിരക്കണക്കിനു തീര്‍ത്ഥാടകരാണ് പങ്കാളികളാകാന്എത്തുന്നത്.
പതിനാറാം നൂറ്റാണ്ടില്സിന്ഹാപൂര്ഭരിച്ചിരുന്ന ഏതോ ഒരു രാജാവ് മുസ്ലീം ഭരണാധികാരികളില്‍നിന്നും പ്രതിഷ്ഠയെ രക്ഷിക്കുന്നതിനായി സിന്ഹാപൂര്തടാകത്തില്നിക്ഷേപിച്ചതാണെന്ന് ഗ്രാമീണര്വിശ്വസിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം തന്നെ പുറത്തെടുത്ത് ഒരാഴ്ച്ക്ക പൂജിക്കണമെന്നു മഹാവിഷ്ണു രാജാവിനു സ്വപ്ന ദര്‍ശനം നല്കിയത്രേ. അന്നു മുതലാണ് സിന്ഹാപൂര്യാത്ര എന്ന ആചാരം തുടങ്ങിയതെന്ന് ഐതീഹ്യം.
ഒരാഴ്ച നീണ്ടു നില്ക്കുന്ന പൂജയില്മഹാവിഷ്ണു ഭക്തര്‍ക്കു അനുഗ്രഹവും ഐശ്വര്യവും നല്‍കുമെന്നും സിന്ഹാപൂറുകാര്വിശ്വസിക്കുന്നു. അവസാന ദിവസം ഗാനാലപനങ്ങളോടും താളമേളങ്ങളോടും കൂടിയാണ് പ്രതിഷ്ഠയെ മടക്കി അയയ്ക്കുന്നത്.
സിന്ഹാപൂറുകാരെ ജാതിഭേദമന്യേ ഒന്നിപ്പിക്കുന്ന ഒരു ആഘോഷം കൂടിയാണ് സിന്ഹാപൂര്യാത്ര. വര്‍ഷം ചെല്ലുന്തോറും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്നും ആഘോഷത്തില്പങ്കാളികളാകാന്ആള്ക്കാര്എത്തുന്നുണ്ട്.