ജിഎസ്ടിയുടെ ചുവടുപിടിച്ച് ടൊയോട്ട; ഫോർച്യൂണറിന് രണ്ടു ലക്ഷവും ഇന്നോവയ്ക്ക് ഒരു ലക്ഷം രൂപയും കുറഞ്ഞു

തിങ്കള്‍, 3 ജൂലൈ 2017 (16:24 IST)
ഒരു രാജ്യം, ഒരു നികുതി എന്ന പ്രഖ്യാപനവുമായി ജിഎസ്ടി നിലവിൽ വന്നുകഴിഞ്ഞു. അതോടെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയും കാറുകളുടെ വില പുതുക്കി നിശ്ചയിച്ചു. യൂട്ടിലിറ്റി വാഹനങ്ങൾക്കാണ് ജിഎസ്ടി നിരക്കുകള്‍ പ്രഖ്യാപിച്ചപ്പോൾ ഏറ്റവുമധികം ഗുണം കിട്ടുന്നതെന്നതാണ് ഏറ്റവും പ്രധാനമായ മറ്റൊരു കാര്യം. ൻപ് 55 ശതമാനമായിരുന്ന നികുതി ജിഎസ്ടി വന്നതോടെ 43 ശതമാനമായി കുറയുകയാണുണ്ടായത്.   
 
നികുതി കുറഞ്ഞതിന്റെ ഗുണം ഉപഭോക്താക്കൾക്ക് കൈമാറുന്നതിനുള്ള ഒരുക്കത്തിലാണ് വാഹനനിർമാതാക്കൾ. കുറച്ചിരിക്കുന്നത്. പ്രീമിയം എസ്‌യുവിയായ  ഫോർച്യൂണറിനു 2.17 ലക്ഷം രൂപവരെ കുറച്ചപ്പോള്‍ ഇന്നോവ ക്രിസ്റ്റയ്ക്കു 98,500 രൂപവരെയും കൊറോള ആൾട്ടിസിന് 92,500 രൂപവരെയും എറ്റിയോസിന് 24,000 രൂപ വരെയും എറ്റിയോസ് ലിവയ്ക്ക് 10,500 രൂപവരെയുമാണ് വിലകുറച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക