വിപ്രോയുടെ അറ്റാദായത്തിൽ വർധന; വരുമാനം ഉയർത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ

വെള്ളി, 22 ഏപ്രില്‍ 2016 (10:23 IST)
രാജ്യത്തെ പ്രമുഖ ഐ ടി കമ്പനിയായ വിപ്രോയുടെ അറ്റാദായത്തിൽ വർധന. 2.7 ശതമാനമാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16 സാമ്പത്തിക വർഷത്തിൽ 8,882 കോടിയുടെ അറ്റാദായമാണ് കമ്പനിയ്ക്ക് ലഭിച്ചിരിക്കുന്നത്.
 
എന്നാൽ മുൻ സാമ്പത്തിക വർഷത്തിലെ അവസാനപാദത്തിൽ 1.6 ശതമാനം ലാഭത്തിൽ ഇടിവുണ്ടായി. അതേസമയം കമ്പനിയുടെ നിലവിലുള്ള വരുമാനം 7.7 ബില്ല്യൺ ഡോളറാണ്. 20120 സാമ്പത്തിക വർഷമാകുമ്പോളേക്കും വരുമാനം ഉയർത്തി 15 ബില്ല്യൺ ഡോളറാക്കി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന്  സി ഇ ഒ അബിദാലി നീമുച്ച് വാല വ്യക്തമാക്കി.
 
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ കമ്പനി പ്രതീക്ഷിക്കുന്നത് 90 കോടി രൂപയുടെ വരുമാനമാണ്. ഐ ടി ഇതര വ്യവസായത്തിൽ നിന്നും ഏകദേശം ഈ വരുമാനം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനിയെന്ന് ചീഫ് ഫിനാൻഷ്യ‌ൽ ഓഫീസർ ജതിൻ ദലാൽ പറഞ്ഞു.  കമ്പനിയുടെ നാലു കോടി ഓഹരി തിരികെ വാങ്ങാനുള്ള പ്രമേയത്തിനു വിപ്രോ ബോര്‍ഡ് അംഗീകാരം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക