മൊത്തവില സൂചികയില്‍ ഇടിവ്
സാധനങ്ങളുടെ മൊത്തവില മുന്‍ കൊല്ലത്തെക്കാള്‍ താഴുന്നു. സര്‍ക്കാര്‍ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുന്‍കൊല്ലം ഏപ്രിലിലെക്കാള്‍ 2.65 ശതമാനത്തിന്റെ താഴ്ചയാണ് മൊത്തവില സൂചികയിലുണ്ടായത്.
ഫാക്ടറി നിര്‍മിത ഉല്‍പന്ന വിഭാഗത്തില്‍ 0.52 ശതമാനം വിലയിടിവുണ്ടായി. ഭക്ഷ്യോല്‍പന്ന വില 5.73 ശതമാനം ഉയര്‍ന്നു. ഇന്ധന- വൈദ്യുതി വില 13 ശതമാനം ഇടിഞ്ഞു. ഉരുളക്കിഴങ്ങിന്റെ വിലയില്‍ 41 ശതമാനം കുറവുണ്ടായി. പച്ചക്കറി വില 1.32 ശതമാനം താഴ്ന്നു. പരിപ്പുവര്‍ഗത്തിന് 15.4 ശതമാനമാണ് വര്‍ധനവ്. മുട്ട- മീന്‍-മാംസം എന്നിവയടങ്ങിയ വിഭാഗത്തില്‍ 4 ശതമാനം വില വര്‍ധനയുണ്ടായി.