ഇരുട്ടിലെ വഴികാട്ടി അഥവാ ‘ഫോളോ മീ ഹോം ഹെഡ്‌ലാമ്പ്’; അറിയാം... ചില കാര്യങ്ങള്‍ !

ചൊവ്വ, 1 ഓഗസ്റ്റ് 2017 (15:44 IST)
ആകര്‍ഷകമായ സവിശേഷതകളുമായി നിരവധി വാഹനങ്ങളാണ് ഓരോ ദിവസവും നിരത്തിലേക്കെത്തുന്നത്. രൂപഭംഗിയിലും ഉള്‍ക്കരുത്തിലുമെല്ലാം ഒന്നിനൊന്നു മെച്ചമായിട്ടാണ് ഓരോ വാഹനവും എത്തിയിട്ടുള്ളത്. നിലവില്‍ വിപണിയിലെത്തിയ ഒട്ടുമിക്ക വാഹനങ്ങളിലും കാണുന്ന ഒരു പ്രത്യേകതയാണ് ഫോളോ മീ ഹോം സൗകര്യവുമുള്ള പ്രൊജക്ടർ ഹെഡ്ലാംപുകൾ. എന്താണ് ഈ ഫോളോ മീ ഹോം സൗകര്യം എന്നറിയാം...   
 
വഴികാട്ടി എന്ന വിശേഷണമാണ് ‘ഫോളോ മീ ഹോം ഹെഡ്‌ലാമ്പ്’ എന്ന വാക്കിന് ഏറ്റവും ഉചിതം. എന്തെന്നാല്‍   രാത്രിയില്‍ ചില അത്യാവശ്യഘട്ടങ്ങളില്‍ വാഹനം ഓഫ് ചെയ്തശേഷം നമുക്ക് നടന്നുപോകേണ്ടതായുണ്ടെന്ന് വിചാരിക്കുക. നമ്മുടെ കയ്യിലാണെങ്കില്‍ ടോര്‍ച്ചോ മറ്റോ ഇല്ലതാനും. ഈ സമയങ്ങളില്‍ നമ്മുടെ വാഹനത്തില്‍ ഫോളോ മീ ഹോം ഹെഡ്‌ലാമ്പാണ് ഉള്ളതെങ്കില്‍ അത് നമുക്കൊരു വഴികാട്ടിയാകുമെന്ന് ചുരുക്കം. 
 
അതായത്, ഹെഡ്‌ലൈറ്റും മറ്റുമെല്ലാം ഓഫ് ചെയ്ത് നമ്മള്‍ പുറത്തിറങ്ങിക്കഴിഞ്ഞാലും വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് പൂര്‍ണമായും ഓഫ് ആകുകയില്ല എന്നു സാരം. അതുകൊണ്ടുതന്നെ പല സമത്തും ഏതൊരള്‍ക്കും വളരെ ഉപകാരപ്രധമായ ഒന്നാണ് ഇത്. എത്ര സമയത്തേക്കാണോ നമുക്ക് ആ ലൈറ്റ് ആവശ്യമുള്ളതെന്നുവച്ചാല്‍ അത്രയും സമയം നമ്മള്‍ അതില്‍ സെറ്റ് ചെയ്യണം. അല്ലാ‍ത്തപക്ഷം അത് പ്രവര്‍ത്തിക്കുകയില്ല.

വെബ്ദുനിയ വായിക്കുക