വൊഡഫോണും നിരക്കു വര്‍ദ്ധിപ്പിച്ചു
എല്ലാത്തിനും വില കൂടുമ്പോള്‍ തങ്ങളെന്തിന് മാറി നില്‍ക്കണമെന്ന് വോഡാഫോണും ചിന്തിച്ചെന്ന് തോന്നുന്നു. വോഡഫോണ്‍ ഇന്ത്യ 2ജി, 3ജി മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണിപ്പോള്‍.
രാജ്യത്ത് ഇത് ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച് 10 കെബി ഡാറ്റയ്ക്ക് നാല് പൈസയായിരിക്കും ഈടാക്കുക. നിലവില്‍ ഇത് രണ്ടു പൈസയായിരുന്നു.
10 കെബിക്ക് 10 പൈസയായിരുന്ന ഇന്റര്‍നെറ്റ് നിരക്ക് കഴിഞ്ഞ നവംബറിലാണ് കമ്പനി രണ്ട് പൈസയായി കുറച്ചത്. ഇന്ത്യയില്‍ 5.2 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് വോഡഫോണിനുള്ളത്. ഇതില്‍ 70 ലക്ഷം പേര്‍ 3ജി ഉപയോക്താക്കളാണ്.