സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ കുറിച്ച് ഇനി വിഷമിക്കേണ്ട; 10,900എംഎഎച്ച് ബാറ്ററിയുമായി യാവൂ 6000 വിപണിയിലേക്ക്!

ബുധന്‍, 7 ഡിസം‌ബര്‍ 2016 (11:24 IST)
ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന എല്ലാവരും അതിലെ ബാറ്ററിയുടെ കാര്യമാണ് ആദ്യം പരിഗണിക്കുക. എത്രയൊക്കെ ശ്രമിച്ചാലും ചില ഫോണുകളില്‍ ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീര്‍ന്നു പോകുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ അതിനുള്ള ഒരു പരിഹാരമായി ഒരു പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തുന്നു. യാവൂ 6000 എന്ന പേരിലാണ് പുതിയ ഫോണ്‍ എത്തുന്നത്. 
 
10,900എംഎഎച്ച് ബാറ്ററിയുമായാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. ജിംഗ്‌ഡോങ്ങില്‍ ഈ ഫോണിന്റെ പ്രീ-സെയില്‍ ആരംഭിച്ചിട്ടുണ്ട്. എകദേശം $220 ആയിരിക്കും ഫോണിന്റെ വില. യാവൂ 6000 എന്ന ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തില്ലെന്നാണ് സൂചന. 
 
ഒരു ജിബി റാം, 16ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 5.5ഇഞ്ച് 720X1280 ഡിസ്‌പ്ലേ എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്. കൂടാതെ മീഡിയാടെക് MT6735 ക്വാഡ്‌കോര്‍ SoC പ്രോസസര്‍, 13എംബി റിയര്‍ ക്യാമറ, 5എംബി മുന്‍ ക്യാമറ എന്നിങ്ങനെയുള്ള ആകര്‍ഷകമായ ഫീച്ചറുകളും ഫോണിനെ മികവുറ്റതാക്കുന്നു.

വെബ്ദുനിയ വായിക്കുക