വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 6.4 ലക്ഷം പേര്‍ക്ക് ഐടി മേഖലയില്‍ തൊഴില്‍ നഷ്‌ടമാകുമെന്ന് റിപ്പോര്‍ട്ട്

ചൊവ്വ, 5 ജൂലൈ 2016 (09:12 IST)
വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന 6.4 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്‌ടമാകുമെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ നൈപുണ്യം അത്ര ആവശ്യമില്ലാത്ത മേഖലയില്‍ ഉള്ളവര്‍ക്കായിരിക്കും തൊഴില്‍ നഷ്‌ടമാകുക. യു എസ് ആസ്ഥാനമായുള്ള എച്ച് എഫ് എസ് എന്ന ഗവേഷണ സ്ഥാപനത്തിന്റേതാണ് കണ്ടെത്തല്‍.
 
അതേസമയം, ആഗോളവ്യാപകമായി ഐ ടി മേഖലയില്‍ 14 ലക്ഷം പേര്‍ തൊഴില്‍രഹിതരാകും. ഫിലിപ്പെന്‍സ്, യു കെ, യു എസ് തുടങ്ങിയ രാജ്യങ്ങളിലും തൊഴില്‍ നഷ്‌ടമുണ്ടാകുമെന്നാണ് കണക്കുകള്‍. ലോകത്താകമാനം ഒമ്പതു ശതമാനം പേരെ ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക