എസ്ബിഐ ഭവന വായ്പാ പലിശ കുറച്ചു

തിങ്കള്‍, 13 ഏപ്രില്‍ 2015 (16:39 IST)
സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്‌പാ പലിശ നിരക്ക് കാൽ ശതമാനം കുറച്ചു. കാല്‍ ശതമാനം കുറവാണ്
വരുത്തിയിരിക്കുന്നത്. ഇന്നുമുതൽ  അനുവദിക്കുന്ന പുതിയ ഭവന വായ്‌പകൾക്കാണ് ഈ നിരക്ക് ബാധകമാകുക. വനിത ഇടപാടുകാര്‍ക്ക് വായ്പ പലിശ 9.85 ശതമാനമായിരിക്കും.


നിലവില്‍ ഫ്ലോട്ടിംഗ് നിരക്ക് സ്വീകരിച്ചിട്ടുള്ള ഭവന വായ്പ ഉപഭോക്താക്കള്‍ക്ക് പലിശയില്‍ 0.15 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. എസ്.ബി.ഐയുടെ നിലവിലുള്ള ഭവന വായ്‌പാ ഫ്ളോട്ടിംഗ് പലിശ നിരക്കും കുറച്ചിട്ടുണ്ട്. ഏപ്രിൽ പത്തിന് പ്രാബല്യത്തിൽ വന്ന പുതിയ പലിശ നിരക്ക് 9.85 ശതമാനമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക