നിരവധി സ്മാർട്ട്ഫോൺ കമ്പനികൾ വന്നതോടെ അവർക്കൊപ്പം പിടിച്ചു നിൽക്കാൻ കഴിയാതെ ഒരാൾ ഇന്ത്യ വിടുന്നു. ലോകത്തെ പ്രമുഖ സ്മാർട്ട്‌ഫോൺ നിർമാണ കമ്പനിയായ സോണി മൊബൈലാണ് ഇന്ത്യയിൽ നിന്നും പിൻമാറുന്നത്. വിപണിയിൽ വൻ ഇടിവാണ് കാണുന്നത്.
ഇന്ത്യയോടൊപ്പം അമേരിക്ക, ചൈന എന്നീ വിപണികളിൽ നിന്നും പതുക്കെ പിന്മാറാനാണ് കമ്പനിയുടെ നീക്കം. ഈ മൂന്ന് രാജ്യങ്ങളിൽ നിന്നും കമ്പനി പ്രതിക്ഷിച്ചത് 8.1 ശതമാനം ആയിരുന്നെങ്കിലും ലഭിച്ചത് വെറും 0.3 ശതമാനമാണ്. നഷ്ട വിപണികളിൽ നിന്ന് മാറുമ്പോൾ തന്നെ ജപ്പാന്‍, യൂറോപ്പ് മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിൽ കമ്പനി കൂടുതൽ വിപണി സജീവമാക്കും