സ്മാര്‍ട്ട് ഫോണ്‍ കച്ചവടം കൊഴുക്കുന്നു; ഒരുമാസം വിറ്റത് 1.84 കോടി സ്മാര്‍ട്ഫോണുകള്‍
ചൊവ്വ, 19 ഓഗസ്റ്റ് 2014 (13:28 IST)
ആഭ്യന്തര വിപണിയില്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് സുവര്‍ണ്ണകാലമാണ്. സ്മാര്‍ട്ഫോണ്‍ കച്ചവടം 2013 ഏപ്രില്‍ - ജൂണ്‍ കാലത്തേക്കാള്‍ 2014ല്‍ 84% കൂടി. കഴിഞ്ഞ ഏപ്രില്‍ - ജൂണ്‍ കാലത്ത് ഇന്ത്യയില്‍ വിറ്റഴിഞ്ഞ 6.32 കോടി മൊബൈല്‍ ഫോണുകളില്‍ 1.84കോടി സ്മാര്‍ട്ട് ഫോണുകളായിരുന്നു.
വിപണി ഗവേഷണ ഏജന്‍സിയായ ഐഡിസി
ആണ് കണക്കുകള്‍ പുറത്തു വിട്ടത്. ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട് ഫോണ്‍ മേഖലയില്‍ സാംസംഗ് മേധാവിത്വം പുലര്‍ത്തുന്നുണ്ട് എങ്കിലും ഇന്ത്യന്‍ കമ്പനിയായ മൈക്രൊമാക്സിന് വ്യകതമായ കുതിപ്പ് ആഭ്യന്തര വിപണിയിലുണ്ട്.
സാംസംഗിന് 29% വിപണി വിഹിതമുണ്ട്. മൈക്രോമാക്സ് 18% വിപണി പിടിച്ചപ്പോള്‍ കാര്‍ബണ്‍ (8%), ലാവ (6%) എന്നിങ്ങനെ ഇന്ത്യന്‍ കമ്പനികള്‍ വിപണിയില്‍ തങ്ങളുടെ കരുത്ത് തെളിയിക്കുന്നുണ്ട്. മൈക്രോമാക്സാണ് വിപണിയില്‍ സാംസംഗിന്‍ ഭീഷണി ഉണ്ടാക്കിയിരിക്കുന്നത്.
സ്മാര്‍ട്ഫോണ്‍ കച്ചവടത്തില്‍ 81 ശതമാനവും 12000 രൂപയില്‍ താഴെ വിലയുള്ള മോഡലുകളാണ്. അഞ്ചര ഇഞ്ചിനും ഏഴ് ഇഞ്ചിനുമിടയില്‍ സ്ക്രീന്‍ വലുപ്പമുള്ള ഫോണുകളായ ഫാബ്ലെറ്റുകള്‍ സ്മാര്‍ട്ഫോണ്‍ വിപണിയുടെ 5.4% വരും. ഇൌ വിഭാഗത്തില്‍ 20% വാര്‍ഷിക വളര്‍ച്ചയുണ്ട്
ജനുവരി - മാര്‍ച്ച് കാലത്ത് 1.76 കോടി സ്മാര്‍ട്ഫോണുകളാണ് വിറ്റഴിഞ്ഞത്. 2013 ജനുവരി - മാര്‍ച്ചിനേക്കാള്‍ 186% കൂടുതലായിരുന്നു ഇത്.