സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ ഇടിവ്
രാജ്യത്ത് സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. സ്മാര്‍ട് ഫോണുകളുടെ ശേഖരത്തിലുണ്ടായ വന്‍ വര്‍ധനയാണ് ഈ സാഹചര്യത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ നാലു ശതമാനം കുറവാണ് ഉണ്ടായത്. ഇക്കാലയളവില്‍ വിറ്റഴിച്ചത് 2.2 കോടി സ്മാര്‍ട് ഫോണുകളാണ്. എല്ലാ വിഭാഗം മൊബൈല്‍ ഫോണുകളുടെ വില്‍പന 6.4 കോടിയിലെത്തിയപ്പോള്‍ വില്‍പ്പനയില്‍ സാംസങ്ങാണ് മുന്നില്‍ നില്‍ക്കുന്നത്.