ഓഹരി വിപണിയില്‍ നേട്ടം

Webdunia
ചൊവ്വ, 28 ജൂലൈ 2015 (10:55 IST)
കനത്ത നഷ്ടത്തിന്റെ ദിനത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നേരിയ നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 57 പോയന്റ് നേട്ടത്തില്‍ 27618ലും നിഫ്റ്റി 16 പോയന്റ് ഉയര്‍ന്ന് 8377ലുമെത്തി. 566 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 174 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, മാരുതി, ഹീറോ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ഗെയില്‍ എംആന്റ്എം, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.