ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്ക് ആകാന്‍ എസ് ബി ഐ നീക്കം. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍പ്പെട്ട അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും മാതൃബാങ്കായ എസ് ബി ഐയില്‍ ലയിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ചൊവ്വാഴ്ച മുംബൈയില്‍ ചേര്‍ന്ന എസ് ബി ഐയുടെ ഡയറക്‌ടര്‍ ബോര്‍ഡ് ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ് ബി ടി), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്‌പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയാണ് എസ് ബി ഐയുടെ അനുബന്ധ ബാങ്കുകള്‍.
ഇതു കൂടാതെ, കേന്ദ്രസര്‍ക്കാര്‍ മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയ സമ്പൂര്‍ണ വനിത ബാങ്കായ ‘ഭാരതീയ മഹിളാ ബാങ്കും’ എസ് ബി ഐയില്‍ ലയിപ്പിക്കും. നേരത്തെ, 2008ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്‌ട്രയെയും 2010ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറിനെയും എസ് ബി ഐയില്‍ ലയിപ്പിച്ചിരുന്നു.