ഇംഗ്ലണ്ടിൽ പുതിയ സബ്സിഡിയറി ബാങ്ക് തുറന്നിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ് ബി ഐ യു കെ എന്ന പേരിലാണ് സ്ഥാപനം ഇംഗ്ലണ്ടിൽ പ്രവർത്തിക്കുക. 22.50 കോടി പൗണ്ടാണ് ബാങ്കിന്റെ അടിസ്ഥാന മൂലധനം. ഇംഗ്ലണ്ടിൽ റീടെയിൽ ബാങ്കിങ്ങിനിനായി മാത്രം സ്ഥാപിക്കപ്പെട്ട ആദ്യത്തെ വിദേശ ബാങ്കായി ഇതോടെ എസ് ബി ഐ യു കെ മാറി.