ഫ്ലിപ്കാർട്ടിനെ സ്വന്തമാക്കാൻ കരുക്കൾ നീക്കി അണിയറയിൽ ആമസോണും, വാൾമാർട്ടും

തിങ്കള്‍, 9 ഏപ്രില്‍ 2018 (14:44 IST)
ഇന്ത്യലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് തങ്ങളുടെ 51 ശതമാനം ഓഹരികൾ വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് വാൾമാർട്ട് എന്ന അമേരിക്കൻ സൂപ്പർമാർക്കറ്റ് ശൃംഗല ഫ്ലിപ്കാർട്ടിനെ സ്വന്തമാനൊരുങ്ങുകയാണ്. ഇതു സംബന്ധിച്ച് അന്തിമ ഘട്ടത്തിലേക്ക് വാൾമാർട്ട് നീങ്ങി കഴിഞ്ഞു. 
 
ഫ്ലിപ്കാരീന്റെ 51 ശതമാനം ഓഹരികൾക്കായി 1200 കോടി ഡോളർ, അതായത് 75000 കോടി രുപ വരെ നൽകാൻ വാൾമാർട്ട് സന്നദ്ധരാണ്. ഇന്ത്യയിൽ ഈ-കൊമേഴ്സ് രംഗത്ത് ശക്തമായ സാനിധ്യമായ അമേരിക്കൻ കമ്പനി ആമസോണിന് കടുത്ത മത്സരം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ്. വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്.
 
അതേ സമയം ഫ്ലിപ്കാർട്ടിന്റെ ഷെയറുകൾ ഏറ്റെടുക്കാൻ ആമസോണും അണിയറയിൽ നീക്കം ആരംഭിച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച് ഇരു കമ്പനികളും ചർച്ചകൾ ആരംഭിച്ചതായാണ് 'റിപ്പോർട്ടുകൾ. എന്നാൽ ആമസോൺ ഫ്ലിപ്കർട്ടിന് വാഗ്ധാനം ചെയ്ത തുക എത്രെയെന്ന് വെളിപ്പെറ്റുത്തിയിട്ടില്ല. 
 
2007ൽ പുസ്തകങ്ങൾക്കായുള്ള ഓൺലൈൻ സ്റ്റോർ എന്നരീതിയിൽ ആമസോണിലെ ജീവനക്കാരയ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്നാണ് ഫ്ലിപ്കാർട്ട് ആരംഭികുന്നത്. വളരെ വേഗം മറ്റു ഒൻലൈൻ വ്യാപര രംഗത്തേക്കും ചുവടുവച്ച ഫ്ലിപ്കാർട്ട് 10 വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര സ്ഥാപനമായി വളരുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍