അനുബന്ധ ബാങ്കുകളുമായുള്ള ഡേറ്റ ലയനം: നാലു ദിനം എസ്ബിഐയുടെ എടിഎം, ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും

ചൊവ്വ, 25 ഏപ്രില്‍ 2017 (10:13 IST)
എസ്ബിഐയുടെ എടിഎം, ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും. അനുബന്ധ ബാങ്കുകളുമായി അക്കൗണ്ട് വിവര കൈമാറ്റം നടക്കുന്നതിന്റെ ഭാഗമായി അടുത്ത മാസം നാലു ദിവസം കൂടി എസ്ബിഐ ഇടപാടുകൾ ഒന്നും നടക്കില്ല. 
 
മേയ് 6, 13, 20,27 എന്നീ തീയതികളിലാണ് എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ രാജ്യവ്യാപകമായി സ്തംഭിക്കുക. രാത്രി 11.30 മുതല്‍ രാവിലെ ആറു മണിവരെയാണ്  ഇടപാടുകൾ സ്തംഭിക്കുക. എന്നാല്‍ ശനിയാഴ്ച രാത്രി തുടങ്ങി ഞായറാഴ്ച ഡേറ്റ ലയനം പൂർത്തിയാകുന്നതിനാൽ ശാഖകളിലെ ഇടപാടുകളെ ഇത് ബാധിക്കില്ല.  
 
അനുബന്ധ ബാങ്കുകളുമായുള്ള ഡേറ്റ ലയനതിന്  ആദ്യം തിരഞ്ഞെടുത്തതു എസ്ബിടിയെ ആയിരുന്നു. ഈ ലയനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് എസ്ബിഐ അധികൃതർ വ്യക്തമാക്കി. കൂടാതെ മൊബൈൽ ബാങ്കിങ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക