എസ്ബിഐ വായ്പ എടുത്തവര്‍ക്ക് എട്ടിന്റെ പണി ! ഇഎംഐ കൂടുതല്‍ അടയ്ക്കണം

ചൊവ്വ, 16 ഓഗസ്റ്റ് 2022 (14:30 IST)
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ഉപഭോക്താക്കള്‍ക്ക് എട്ടിന്റെ പണി. വിവിധ വായ്പകള്‍ എടുത്തവരുടെ ഇഎംഐകള്‍ ഇനി ചെലവേറിയതാകും. എംസിഎല്‍ആര്‍ നിരക്കാണ് എസ്ബിഐ വര്‍ധിപ്പിച്ചിരിക്കുന്നത്. ഭവനവായ്പകള്‍ പോലെയുള്ള ബാങ്കിന്റെ ദീര്‍ഘകാല വായ്പകള്‍ ഈ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ എംസിഎല്‍ആര്‍ ഉയരുന്നത് വായ്പ എടുത്തവരുടെ ഇഎംഐ തുക വര്‍ധിക്കാന്‍ കാരണമാകും. 
 
എംസിഎല്‍ആര്‍ വായ്പാനിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത് എത്ര? 
 
ഒറ്റ രാത്രി വായ്പ മുതല്‍ മൂന്നു മാസം വരെയുള്ള എംസിഎല്‍ആര്‍ നിരക്ക് 7.15 ശതമാനത്തില്‍ നിന്ന് 7.35 ശതമാനമായി ഉയര്‍ത്തി. 
 
ആറ് മാസം കാലയളവിന് എംസിഎല്‍ആര്‍ 7.45 ശതമാനത്തില്‍ നിന്ന് 7.65 ശതമാനമായി ഉയര്‍ത്തി. 
 
ഒരു വര്‍ഷം കാലയളവിന് 7.7 ശതമാനത്തില്‍ നിന്ന് 7.9 ശതമാനമായി ഉയര്‍ത്തി.
 
മൂന്ന് വര്‍ഷത്തെ കാലയളവിന് 7.8 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി ഉയര്‍ത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍