വയർലെസ്സ്​ ഹെഡ്​ഫോണുമായി സാംസങ്ങ് ഗാലക്​സി എസ്​8 !

ശനി, 31 ഡിസം‌ബര്‍ 2016 (10:46 IST)
വയർ​ലെസ്സ്​ ഹെഡ്​ഫോണുമായി സാംസങ്ങ് രംഗത്ത്. അടുത്ത വർഷം പുറത്തിറങ്ങുന്ന ഗാലക്​സി എസ്​8ന്​ 3.5mm ഹെഡ്​ഫോൺ ജാക്കിന്​ പകരം വയർലെസ്സ്​ ഹെഡ്​ഫോണാണ് ഉണ്ടാവുകയെന്നാണ് കൊറിയയിലെ ടെക്​നോളജി വെബ്​ സൈറ്റ് നല്‍കുന്ന വിവരം. എന്നാല്‍ ഫോണിനോടൊപ്പം തന്നെ പുതിയ വയർലെസ്സ്​ ഹെഡ്​ഫോൺ സാംസങ്ങ്​ ലഭ്യമാ​ക്കുമോ എന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.  
 
ഹെഡ്​ഫോൺ ജാക്ക്​ ഒഴിവാക്കുന്നത്​ മൂലം ഫോൺ വാട്ടർപ്രൂഫായി മാറ്റാൻ സാധിക്കും. ഹെഡ്​ഫോൺ ജാക്ക്​ ഇല്ലാതായാൽ ഫോണിനകത്തേക്ക്​ വെള്ളം കയറാനുള്ള സാധ്യത കുറയുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആ സ്​ഥാനത്ത്​ കൂടുതൽ സെൻസറുകൾ ഉൾപ്പെടുത്തുകയും അതോടൊപ്പം ബാറ്ററിയുടെ ശേഷി ഉൾപ്പടെ വർധിപ്പിക്കാനും സാധിക്കുമെന്നും കമ്പനി അറിയിച്ചു.
ഐഫോൺ 7, 7പ്ലസ്​ എന്നീ മോഡലുകളുടെ കൂടെയാണ്​ ആപ്പിൾ വയർ​ലെസ്സ്​ ഹെഡ്​ഫോൺ അവതരിപ്പിച്ചത്​. ഈ ഹെഡ്​ഫോൺ പ്രത്യേകമായായിരുന്നു കമ്പനി വിറ്റിരുന്നത്​. ഇന്ത്യയിൽ 15,400 രൂപക്കാണ്​ എയർപോഡ്​ ആപ്പിൾ വിൽക്കുന്നത്​. സാംസങ്ങ്​ ഏറ്റവും പ്രതീക്ഷയോടു കൂടി കാണുന്ന മോഡലാണ്​ എസ്​8. നോട്ട്​7 സൃഷ്​ടിച്ച പ്രതിസന്ധി എസ്​8ലൂടെ തീർക്കാനാണ്​ സാംസങ്ങ്​ ലക്ഷ്യമിടുന്നത്​.
 

വെബ്ദുനിയ വായിക്കുക