വേറിട്ട രൂപത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500 വിപണിയിലേക്ക്. ബോഡി കളറിനെ ഓര്‍മ്മപ്പെടുത്തി എൈവറി ബ്ലാക്ക് തണ്ടര്‍ബേര്‍ഡ് എന്നാണ് ഈ കസ്റ്റമൈസ് മോഡലിന് പ്രമുഖ ഡിസൈന്‍ ഗ്രൂപ്പായ എൈമര്‍ നല്‍കിയിരിക്കുന്ന പേര്. ട്രയംഫ് തണ്ടര്‍ബേര്‍ഡ് എല് ടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ട്വിന്‍ ഹെഡ് ലൈറ്റാണ് ഈ കരുത്തനില്‍ നല്‍കിയിരിക്കുന്നത്.
മുന്‍ഭാഗത്തെ അലോയ് വീല്‍ ഡ്യവല്‍ ടോണില്‍ 19 ഇഞ്ചാക്കി മാറ്റിയിട്ടുണ്ട്. 15 ഇഞ്ച് റിയര്‍ വീലാണ് ബൈക്കിന് നല്‍കിയിട്ടുള്ളത്‍. കൂടാതെ മുന്‍ഭാഹത്തെ സസ്പെന്‍ഷന് റബ്ബര്‍ കവറിങ്ങ് നല്‍കിയിട്ടുണ്ട്. പൂര്‍ണമായും വൈറ്റ് നിറത്തിലുള്ള ഫ്യുവല്‍ ടാങ്കിന് മുകളില്‍ ഗോള്‍ഡണ്‍ പെയിന്റില്‍ റോയല്‍ എന്‍ഫീല്‍ഡ് എന്ന് ആലേഖനം ചെയ്തു. ദീര്‍ഘദൂര യാത്രകള്‍ക്ക് ഉതകുന്ന തരത്തിലാണ് സീറ്റിങ് പൊസിഷന്‍ ക്രമീകരിച്ചിട്ടുള്ളത്‍.
5250 ആര്‍പിഎമ്മില്‍ 27.2 ബിഎച്ച്‌പി കരുത്തും 4000 ആര്‍പിഎമ്മില്‍ 41.2 എന്‍എം ടോര്‍ക്കും നല്‍കുന്ന 499 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് വാഹനത്തിലുള്ളത്. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. റിയര്‍ മിററിന്റെ സ്ഥാനം പൈപ്പ് ടൈപ്പ് ഹാന്‍ഡില്‍ ബാര്‍ എന്‍ഡിലാണ് വച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡിലെ ഐക്കണിക് ബാക്ക്റെസ്റ്റിന് പകരമായി ബ്ലാക്ക് ഗ്രാബ്-റെയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.