വരുന്നൂ...നിരത്തുകളെ ഇളക്കിമറിക്കാന്‍ ആകര്‍ഷകമായ രണ്ട് ബുള്ളറ്റുകളുമായി റോയൽ എൻഫീൽഡ്!

വ്യാഴം, 5 മെയ് 2016 (17:32 IST)
ജനപ്രിയ മോഡലുകളായ ക്ലാസിക്കിന്റേയും തണ്ടർബേർഡിന്റേയും പുതിയ മോഡൽ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് റോയൽ എൻഫീൽഡ്. പ്രകാശമേറിയ ഹെഡ്‍‌ലാമ്പുകളും മറ്റുചില ആകർഷക ഫീച്ചറുകളുമായി എത്തുന്ന പുതിയ ബുള്ളറ്റ് ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നാണു സൂചന. എന്നാൽ കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല.
 
2000ല്‍ റോയൽ എൻഫീൽഡ് പുറത്തിറക്കിയ ബൈക്കാണ് തണ്ടർബേർഡ്. 2012 ല്‍ അതേ ബൈക്കിന്റെ രണ്ടാം തലമുറയും പുറത്തിറങ്ങി. തണ്ടർബേർഡിന് 350സിസി, 500സിസി എന്നീ വകഭേദങ്ങളാണ് ഉള്ളത്. ബൈക്കുകളുടെ പുതിയ മോഡൽ വിപണിയിലെത്തുന്നതിനെപ്പറ്റി കമ്പനി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
 
റോയൽ എൻഫീൽഡിന്റെ ഏറ്റവും കൂടുതല്‍ വിൽപ്പനയുള്ള മോഡലുകളിലൊന്നാണ് ക്ലാസിക് 350. 2009ൽ ഇന്ത്യൻ വിപണിയിലെത്തിയ ക്ലാസിക്കിന്റെ 276,853 യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക