ധന അവലോകനം ഇന്ന്, റിസര്‍വ് ബാങ്കിനുമേല്‍ സമ്മര്‍ദ്ദം

ചൊവ്വ, 2 ഡിസം‌ബര്‍ 2014 (10:43 IST)
റിസര്‍വ് ബാങ്കിന്റെ പണ-വായ്പാ നയ അവലോകനം ഇന്ന് നടക്കാനിരിക്കെ റിപ്പോ നിരക്കുകളില്‍ കിളവ പ്രതീക്ഷിച്ച വ്യാവസായിക ലോകം. ഇന്ധന വില കുറയുകയും, പണപ്പെറുപ്പം കുറയുകയും ചെയ്തതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍ബാങ്കിനുമേല്‍ കടുത്ത സമ്മാര്‍ദ്ദമുണ്ട്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാകുന്നതിന് നിരക്ക് കുറച്ചേ മതിയാകൂ എന്ന നിലപാടിലാണ് വ്യവസായ ലോകം.

എന്നാല്‍, നിരക്കുകള്‍ കുറയ്ക്കാതെ ജാഗ്രതയോടെയുള്ള സമീപനമാവും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കൈക്കൊള്ളുകയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പലിശ നിരക്കുകള്‍ കുറച്ചാല്‍ മാത്രമേ വായ്പയ്ക്കുള്ള ആവശ്യകത വര്‍ധിക്കുകയുള്ളൂ. അതിനാല്‍ വ്യാവസായിക വളര്‍ച്ചയ്ക്കും പലിശ നിരക്കുകള്‍ കുറയേണ്ടത് അത്യാവശ്യമാണ് എന്നാണ് വ്യവസായ ലോകത്തിന്റെ വാദം.

ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം 5.52 ശതമാനവും മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 1.77 ശതമാനവുമാണ്. അഞ്ച് വര്‍ഷത്തെ താഴ്ന്ന നിരക്കാണ് ഇത്. അതിനാല്‍ റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കുറയ്ക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.

റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനത്തിന്റെ കുറവെങ്കിലും ഉണ്ടായാല്‍ മാത്രമെ ബാങ്കുകള്‍ പലിശനിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറച്ചില്ലെങ്കില്‍ വിപണിയിലേക്ക് കൂടുതല്‍ വായ്പാ ലഭ്യത ഉറപ്പുവരുത്തുന്ന മറ്റു നടപടികള്‍ ആര്‍ബിഐയില്‍ നിന്ന് പ്രതീക്ഷിക്കാം. കരുതല്‍ ധനാനുപാതം താഴ്ത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ഇത്തരത്തില്‍ അവസരമുണ്ട്. ഇത് നിലവില്‍ ബാങ്കുകളുടെ നിക്ഷേപത്തിന്റെ നാല് ശതമാനമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക