കിടിലൻ ഫീച്ചറുകളുമായി റെനോ ലോഡ്ജി 'വേൾഡ് എഡിഷന്‍' വിപണിയില്‍

വ്യാഴം, 28 ജൂലൈ 2016 (10:23 IST)
റെനോ ഇന്ത്യയുടെ മൾട്ടിയൂട്ടിറ്റിലിറ്റി വാഹനം ലോഡ്ജിയുടെ 'വേൾഡ് എഡിഷൻ' വിപണിയിലെത്തി. നിരവധി പുതുമകൾ ഉൾപ്പെടുത്തി വളരെ ആകർഷകമായ രീതിയിലാണ് റിനോ ലോഡ്ജി അവതരിച്ചിരിക്കുന്നത്. പ്രതീക്ഷയ്ക്കൊത്തൊരു പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയ ഒരു മോഡലാണ് ലോഡ്ജി. ഈ പ്രശ്നം പരിഹരിക്കാന്ന്‍ കൂടിയാണ് കമ്പനിയുടെ ഇത്തരമൊരു നീക്കം.
 
രത്നം ഘടിപ്പിച്ചതുപോലുള്ള ഫ്രണ്ട് ഗ്രില്ല്, ബോഡി കളർ, ബംബർ ക്രോം ഉൾപ്പെടുത്തിയ ഫോഗ് ലാമ്പ്, മുന്നിലേയും പിന്നിലേയും വീൽ ക്ലാഡിംഗ് ഇരുവശങ്ങളിലുള്ള വീൽ ക്ലാഡിംഗ് എന്നിവയാണ് പുതിയസവിശേഷതകള്‍. ഇരുവശങ്ങളിലേയും സ്കിഡ് പ്ലേറ്റുകൾ, ക്രോം ഫിനിഷുള്ള ഡ്യുവൽ ടോൺ റൂഫ് റെയിൽ, ക്രോം ഉൾപ്പെടുത്തിയ സൈഡ് ക്ലാഡിംഗ് ബ്ലാക്ക് നിറത്തിലുള്ള സൈഡ് സിൽ അലോയ് വീലുകൾ എന്നിവയും വാഹനത്തിന് ആകര്‍ഷണമേകുന്നു.
 
ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഓഡിയോ സിസ്റ്റം, രണ്ടും മൂന്നും നിരയിലെ യാത്രക്കാർക്കുള്ള ഏസി വെന്റുകൾ, റിനോ സിൽ പ്ലേറ്റുകൾ, ക്രോം പാർക്കിംഗ് ബ്രേക്ക് ലെവർ ബട്ടണ്‍ എന്നിവയും വാഹനത്തിലുണ്ട്. എയർവെന്റുകളിൽ നൽകിയിട്ടുള്ള ഓറഞ്ച് ഫിനിഷിംഗ് ഓറഞ്ച് നിറത്തിലുള്ള അരികുകളോട് കൂടിയ ലെതർ സീറ്റുകൾ, ഗ്ലോസി ബ്ലാക്കിലുള്ള സ്റ്റിയറിംഗ് വീൽ, ഓറഞ്ച് ഫിനിഷിംഗിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രോം ഉൾപ്പെടുത്തിയ ഡോർ ഹാന്റിൽ എന്നിവയും വാഹനത്തിലുണ്ട്.
 
85 പിഎസ് കരുത്തുള്ളതും 110പിഎസ് കരുത്തുള്ളതുമായ 1.5ലിറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഫെയരി റെഡ്, റോയൽ ഓർക്കിഡ്, പേൾ വൈറ്റ്, മൂൺ ലൈറ്റ് സിൽവർ എന്നീ നിറങ്ങളിലാണ് ലോഡിജിയുടെ വേൾഡ് എഡിഷൻ ലഭ്യമാകുക. 85 പിഎസ് കരുത്തുള്ള ലോഡ്ജിക്ക് 9.74ലക്ഷം രൂപയും 110 പിഎസ് കരുത്തുള്ള ലോഡ്ജിക്ക് 10.40ലക്ഷം രൂപയാണ് വിലയെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക