വലിയ ലാംഗ്വേജ് മോഡലുകളുടെയും നിര്‍മിതബുദ്ധിയുടെയും ദശാബ്ദത്തിലാണ് നമ്മളുള്ളത്. എല്ലാ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും രംഗത്ത് ഇത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കും. കമ്പനിയുടെ എല്ലാ മേഖലയെയും ഉള്‍ക്കൊള്ളുന്ന എ ഐ അവതരിപ്പിക്കാനാണ് റിലയന്‍സ് ശ്രമിക്കുന്നത്. എല്ലാ മേഖലകളിലേയ്ക്കും എ ഐ ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കും. ആകാശ് അംബാനി പറഞ്ഞു.