ഓഫര്‍ പെരുമഴ വീണ്ടും; പ്രഖ്യാപനമറിഞ്ഞ ജിയോ ഉപഭോക്‍താക്കള്‍ പോലും ഞെട്ടി

ചൊവ്വ, 11 ഏപ്രില്‍ 2017 (20:40 IST)
ഉപഭോക്താക്കൾക്കു പുതിയ ഓഫറുമായി റിലയൻസ് ജിയോ രംഗത്ത്. ധൻ ധനാ ധൻ എന്ന പേരിലാണ് ജിയോ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്മർ സർപ്രൈസ് ഓഫറിനു പകരമായാണ് ജിയോയുടെ പുതിയ പ്രഖ്യാപനം.

പുതിയ ഓഫര്‍ പ്രകാരം പ്രൈം ഉപഭോക്താക്കള്‍ 309 രൂപ മുടക്കിയാൽ 84 ദിവസത്തേക്ക് പ്രതിദിനം ഒരു ജിബി ഡേറ്റ ഉപയോഗം ലഭിക്കുന്നതാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ. സൗജന്യ കോളുകളും 100 എസ്എംഎസുകളുമാണ് ഈ ഓഫറിലുള്ളത്.

509 രൂപയുടെ മറ്റൊരു പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ 4 ജി വേഗതയിൽ ലഭിക്കും. പ്രൈം മെംബർഷിപ്പ് എടുത്തവർക്കു മാത്രമേ ഈ ഓഫർ ലഭിക്കൂ. പ്രൈം അംഗത്വം എടുക്കാത്തവർക്ക് ഒരു ജിബി പ്രതിദിന ഡേറ്റാ ലഭിക്കാൻ 408 രൂപ മുടക്കേണ്ടിവരും. രണ്ടു ജിബി ഡേറ്റയ്ക്ക് 608 രൂപ മുടക്കേണ്ടിവരും.

വെബ്ദുനിയ വായിക്കുക