ഓഫറുകള്‍ അവസാനിക്കുന്നില്ല; ജിയോ ഉപഭോക്‍താക്കള്‍ക്ക് ഇനി വിമാനത്തില്‍ പറക്കാം
ചൊവ്വ, 18 ഏപ്രില്‍ 2017 (17:46 IST)
അതിശയിപ്പിക്കുന്ന ഓഫറുകളുമായി ഉപഭോക്‍താക്കളെ സ്വന്തമാക്കിയ റിലയൻസ് ജിയോ മറ്റൊരു തകര്‍പ്പന്‍ ഓഫറുമായി രംഗത്ത്. തങ്ങളുടെ ഉപഭോക്‍താക്കള്‍ക്ക് വിമാന യാത്രയ്‌ക്കും ഡിസ്കൗണ്ട് നൽകാനാണ് ജിയോ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
രാജ്യാന്തര വിമാന കമ്പനിയായ എയർ എഷ്യയിലാണ് ജിയോ ഉപഭോക്താകൾക്ക് നിരക്കിളവ് ലഭിക്കുക. എയർ എഷ്യയുടെ മൊബൈൽ ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താകൾക്ക് നിരക്കിൽ 15 ശതമാനം വരെ കുറവ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ജൂൺ 20, 2017 മുതൽ സെപ്തംബർ 30, 2017 വരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുക. ദിനപത്രമായ ഫിനാൻഷ്യൽ എക്സ്പ്രസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
ട്രായിയുടെ ഇടപെടല്‍ മൂലം നേരിയ തിരിച്ചടി നേരിട്ടതിനാല്‍ ഉപഭോക്‍താക്കളെ പിടിച്ചു നിര്‍ത്താനുള്ള ഭാഗമായിട്ടാണ് ജിയോ പുതിയ ഓഫറുകള്‍ നല്‍കുന്നത്. ഇക്കാര്യത്തില്‍ ജിയോ അധികൃതര്‍ ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.