റെയില്‍വെയില്‍ യാത്രക്കാരുടെ എണ്ണം കുറയുന്നു

തിങ്കള്‍, 13 ജൂലൈ 2015 (10:52 IST)
ഇന്ത്യന്‍ റെയില്‍വേയില്‍ യാത്രക്കാരുടെ എണ്ണം കുറയുന്നുവെന്ന് കണ്ടെത്തല്‍‍.  പാസഞ്ചര്‍ ബുക്കിങ്ങില്‍ എട്ടു ശതമാനം കുറവുണ്ടായെന്നാണു പുതിയ റിപ്പോര്‍ട്ട്. യാത്രക്കാരുടെ എണ്ണത്തില്‍  നഗരപ്രാന്ത മേഖലയില്‍ 11.96 ശതമാനം കുറവാണുണ്ടായിരിക്കുന്നത്.

റെയില്‍വേയുടെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഈ സാമ്പത്തിക വര്‍ഷം ടിക്കറ്റ് വരുമാനത്തില്‍ 16.7 ശതമാനം വളര്‍ച്ചയാണു ലക്ഷ്യംവച്ചിരുന്നത്. എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വിഷമമാകും. മെയ് 24നും ജൂണ്‍ ഒമ്പതിനുമിടയില്‍ റെയില്‍വേ നടത്തിയ തീവ്ര ടിക്കറ്റ് പരിശോധനിയില്‍ 1.6 ലക്ഷം ആളുകളെ അനധികൃത യാത്ര ചെയ്തതിന്റെ പേരില്‍ പിടികൂടി. ഒമ്പതു കോടി രൂപ പിഴ ഈടാക്കി

വെബ്ദുനിയ വായിക്കുക