മേക്ക് ഇന്‍ ഇന്ത്യ നിര്‍മ്മാണ മേഖലയെ മാത്രം ഉദ്ദേശിച്ചാകരുതെന്ന് രഘുറാം രാജന്‍

ശനി, 13 ഡിസം‌ബര്‍ 2014 (11:23 IST)
മേക്ക് ഇന്‍ ഇന്ത്യ പദ്ധതി നിര്‍മ്മാണ മേഖലയെ മാത്രം കേന്ദ്രീകരിച്ചുള്ളതാകരുതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.
ന്യൂഡല്‍ഹിയുല്‍ ഒരു ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു രഘുറാം രാജന്‍.

ചൈനയില്‍ പ്രത്യേക മേഖലയെ കേന്ദ്രീകരിച്ചുള്ള പ്രോത്സാഹനം വിജയമായിരുന്നെന്നും എന്നാല്‍  ഇന്ത്യ വ്യത്യസ്തമാണെന്നും അതിനാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്പോള്‍ ജാഗ്രത വേണമെന്നും ആദ്ദേഹം പറഞ്ഞു.ചൈനയുടെ കയറ്റുമതി ലക്ഷ്യമിട്ടുള്ള വളര്‍ച്ചാ പാതയ്ക്ക് സമാനമാണ് 'മേക്ക് ഇന്‍ ഇന്ത്യ'യെന്നും അങ്ങനെ ഒരു മേഖലയെ മാത്രം കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'മേക്ക് ഇന്‍ ഇന്ത്യ'യെ  ഇറക്കുമതി തീരുവാ പ്രതിബന്ധങ്ങള്‍ക്ക് പരിഹാരമായി കാണാനാകില്ല. ഇത്തരം പരീക്ഷണങ്ങള്‍ ഫലവത്തായിട്ടില്ലെന്നും ആഭ്യന്തര ഉത്പാദനത്തിന് ഇത് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ ഇതിലൂടെ ഉത്പാദകര്‍ക്ക്  കാര്യക്ഷമതയില്ലാതാവുമെന്നും വിലക്കയറ്റത്തിനിടയാക്കുമെന്നും രഘുറാം രാജന്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക