പകൽകൊള്ള തുടരുന്നു, രാജ്യത്ത് പെട്രോളിന് പിന്നാലെ ഡീസലും സെഞ്ചുറിയടിച്ചു

ഞായര്‍, 27 ജൂണ്‍ 2021 (08:44 IST)
രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ രാജ്യത്ത് പെട്രോളിന് പിന്നാലെ ഡീസൽ വിലയും 100 കടന്നു. രാജസ്ഥാൻ,മധ്യപ്രദേശ്,ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലാണ് ഡീസൽ വിലയും 100 കടന്നിരിക്കുന്നത്. 
 
കേരളത്തിൽ തിരുവനന്തപുരം,ഇടുക്കി,കാസർ‌കോട് എന്നീ ജില്ലകൾക്ക് പുറമെ കൂടുതൽ ജില്ലകളിൽ പെട്രോൾ വില 100 കടന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 100.44 രൂപയും ഡീസൽ വില 98.56 രൂപയുമാണ്. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരെഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ വർധനവ് ഉണ്ടായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍