കേന്ദ്ര സര്‍ക്കാര്‍ ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയാനൊരുങ്ങുന്നു
ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (12:43 IST)
കേന്ദ്ര സര്‍ക്കാര്‍ ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയാനൊരുങ്ങുന്നു.വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളാരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡീസലിന് സബ്‌സിഡി നല്‍കുന്നതു മൂലമുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം ലിറ്ററിന് 8 പൈസയായി കുറഞ്ഞതോടെയാണ് വിലനിയന്ത്രണം എടുത്തുകളയാനുള്ള സര്‍ക്കാരിന്റെ നീക്കം.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനായി ഡീസലിന് 50 പൈസ വീതം പ്രതിമാസം കൂട്ടാന്‍ തീരുമാനമായിരുന്നു.നിലവില്‍ 63 രൂപ 32 യാണ് ഒരു ലിറ്റര്‍ ഡീസലിന് വില ഇതില്‍ 11 രൂപ 58 പൈസയാണ് കൂടിയത്.
എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില താഴ്ന്നതോടെ പൈസമാത്രമാണ് നിലവില്‍ എണ്ണക്കമ്പനികള്‍ നേരിടുന്ന നഷ്ടം.ഡീസല്‍ വില ഈ നിലയില്‍ തുടരുന്നതോടെ ഡീസലിന്റെ വിലനിയന്ത്രണം എടുത്തു കളയാനാണ് നീക്കം. വില നിയന്ത്രണം എടുത്ത് കളയുന്നതോടെ വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന സാഹചര്യമുണ്ടാകും. നേരത്തെ പെട്രോളിന്റെ വില നിയന്ത്രണം നീക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു