ദക്ഷിണ റെയില്‍വേയുടെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 2012 മേയിലാണ് അവസാനമായി വര്‍ധിപ്പിച്ചത്. മൂന്നുരൂപയില്‍ നിന്ന് അഞ്ചു രൂപയായാണ് അന്ന് നിരക്ക് ഉയര്‍ത്തിയത്. തുടര്‍ന്ന്‍, പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കുന്നവര്‍ രണ്ടുരൂപയുടെ ടിക്കറ്റ് എടുക്കാന്‍ തുടങ്ങി.
2014 ജൂണില്‍ കുറഞ്ഞ നിരക്ക് അഞ്ചു രൂപയാക്കി. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റിന് പത്തുരൂപയാക്കിയിരുന്നു. എന്നാല്‍, അപ്പോഴും ആളുകള്‍ അഞ്ചുരൂപയുടെ ടിക്കറ്റ് പ്ലാസ്റ്റ്‌ഫോം ടിക്കറ്റിനു പകരം എടുക്കാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്നാണ് ഏറ്റവും കുറഞ്ഞ നിരക്കും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കും ഏകീകരിച്ചത്.