പോക്കറ്റിലൊതുങ്ങുന്ന വിലയും അത്യുഗ്രന്‍ ഫീച്ചറുകളുമായി പാനസോണിക് എലുഗ ഐ 9

ശനി, 16 ഡിസം‌ബര്‍ 2017 (10:15 IST)
പാനസോണിക്കിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ എലുഗ ഐ 9 പുറത്തിറക്കി. ആന്‍ഡ്രോയിഡ് 7.0 നൗഗട്ടിലാണ് പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ എച്ച്‌ഡി 720X1280 റിസൊല്യൂഷനുളള 5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. സ്പേസ് ഗ്രേ, ഷാംപെയിന്‍ ഗോള്‍ഡ്, നീല എന്നീ നിറങ്ങളില്‍ പുറത്തിറങ്ങുന്ന ഈ ഫോണിന് 7,499 രൂപയാണ് വില. 
 
1.2GHz ക്വാഡ്കോര്‍ മീഡിയാടെക് MT6737 SoC, 3ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് വഴി 128ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 32ജിബി ഇന്റേണല്‍ സ്റ്റോറേജ്, 2500എംഎഎച്ച്‌ ബാറ്ററി , വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി എന്നീ ഫീച്ചറുകളും ഫോണിലുണ്ട്. അര്‍ബയുടെ വെര്‍ച്ച്‌വല്‍ അസിസ്റ്റന്റ് ഉള്‍പ്പെടുത്തിയ കസ്റ്റമൈസേഷന്‍, വാട്ടര്‍മാര്‍ക്ക്, പനോരമ, ബേസ് മോഡ് എന്നിവയും ഫോണിലുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍