ഒപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കെത്തുന്നു. ഒപ്പോ ഫൈന്‍ഡ് 9 എന്ന സ്മാര്‍ട്ട്‌ഫോണാണ് വിപണിയിലേക്കെത്തുന്നത്. ചൈനയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഈ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ചോടെ വിപണിയിലേക്കെത്തുമെന്നാണ് സൂചന. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
5.5 ഇഞ്ച് ക്വാഡ് ക്യൂഎച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളതെന്നാണ് റിപ്പോര്‍ട്ട്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസറും 6ജിബി റാമും 128ജിബി ഇന്റേര്‍ണല്‍ മെമ്മറി അതുപോലെ സ്‌നാപ്ഡ്രാഗണ്‍ 635 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെയുമുള്ള രണ്ടു വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തുകയെന്നാണ് നേരത്തയുളള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പുതിയ A1 സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഒപ്പോ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് വളരെ നല്ല സ്പീഡ് ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടു വേരിയന്റിലും 256ജിബി മേക്രോ എസ്ഡി കാര്‍ഡ് പിന്തുണക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 21എം പി പിന്‍ ക്യാമറയും, 16 എം പി സെല്‍ഫി ക്യാമരയുമാണ് ഈ ഫോണിനുള്ളത്. 4ജി, വൈഫൈ, ജിപിഎസ്, ബ്ലൂട്ടൂത്ത് എന്നീ കണക്ടിവിറ്റികളും ഫോണിലുണ്ട്.