സവാ‍ള വില മാനം മുട്ടെ, തൊട്ടുപിറകേ തക്കാളിയും ഉരുളക്കിഴങ്ങും

ചൊവ്വ, 29 ജൂലൈ 2014 (11:07 IST)
സവാളയുടെ വില കേന്ദ്ര സര്‍ക്കാരിനെ പിടിച്ചു കുലുക്കുന്നതിനല്‍ കര്‍ശന നടപടികള്‍ക്ക് കേന്ദ്രം മുതിര്‍ന്നേക്കും. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വന്‍തോതില്‍ സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം നീക്കം തുടങ്ങി. സവാള കൂടാതെ തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയും വര്‍ദ്ധിച്ചികൊണ്ടേയിരിക്കുകയാണ്.

പാകിസ്താന്‍, ചൈന, ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്ന് 40,000 ടണ്‍ സവാള എത്തിക്കാനാണ് തീരുമാനം. എന്നാല്‍ ഇത്രയധികം സവാള കയറ്റുമതി ചെയ്യന്‍ ആ രാജ്യങ്ങള്‍ തയ്യാറാകുമോ എന്നത് സംശയമാണ്. കയറ്റുമതി അവിടങ്ങളില്‍ വിലക്കയറ്റത്തിന് കാരണമായേക്കാം.

നാഫെഡാ‍ണ് ഇറക്കുമതിക്ക് മേല്‍നൊട്ടം വഹിക്കുന്നത്. എന്നാല്‍ ഇറക്കുമതി ചെയ്ത് പതിനഞ്ച് ദിവസത്തിനുള്ളില്‍ മാത്രമേ നാഫെഡ് വില നല്‍കുകയുള്ളൂ. ഇത് ഇറക്കുമതിയേ സാരമായി ബാധിക്കും. ആഗസ്ത് പകുതിയോടെ ഇറക്കുമതി ആരംഭിച്ചില്ല എങ്കില്‍ സവാളയ്ക്ക് ഡിമാന്‍ഡ് കൂടുന്ന ഒക്ടോബറില്‍ വില പിടിച്ചാല്‍ കിട്ടാത്ത നിലയിലാകും.

സവാളയുടെ ഇപ്പോഴത്തെ വില കിലോയ്ക്ക് 35 രൂപ വരെയാണ്. ഉത്തരേന്ത്യയില്‍ മൊത്ത വില 20 രൂപ വരെയുണ്ട്. ജൂണില്‍ 80 ശതമാനം വരെ വിലക്കയറ്റമുണ്ടായി. സവാളയെ അവശ്യ സേവന നിയമമായ എസ്മയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്ര നീക്കം. അങ്ങനെയയാല്‍ ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് രാജ്യത്തെവിടെയും സവാ‍ള വില്‍ക്കാന്‍ കഴിയും.

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും അധികം സവാള വ്യാപാരം നടക്കുന്നത് മഹാരാഷ്ട്രയിലെ നാസിക്കിനടത്തുള്ള പിമ്പലഗോണിലാണ്. ഇന്ത്യയുടെ സവാള ഉത്പാദനത്തിന്റെ മൂന്നിലൊന്നും പിമ്പലഗോണില്‍ നിന്നാണ്. പിമ്പലഗോണിലെ അഗ്രിക്കള്‍ച്ചറല്‍ പ്രൊഡക്ട് മാര്‍ക്കറ്റിങ് കമ്മിറ്റിയില്‍ വ്യാപാര ലൈസന്‍സ് ഉള്ള ചുരുക്കം ചിലരാണ് രാജ്യത്തേ സവാളയുടെ വില നിയന്ത്രിക്കുന്നത്.

ഇവര്‍ക്ക് മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തില്‍ വ്യക്തമായ മേല്‍കൈ ഉണ്ട്. അതിനാല്‍ സവാളയെ എസ്മയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഏതു നീക്കത്തേയും മഹാരാഷ്ട്ര എതിര്‍ക്കാനിടയുണ്ട്. അതിനിടെ തക്കാളിക്കും ഉരുളക്കിഴങ്ങിനും വില വര്‍ദ്ധിക്കുന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.


തക്കാളി വില ഉത്തരേന്ത്യയില്‍ 100 രൂപയായിട്ടുണ്ട്. ഉരുളക്കിഴങ്ങിനാകട്ടെ 45 രൂപ വരെ വിലയുണ്ട്. ഉയര്‍ന്ന മഴ മൂലം ഉത്തരേന്ത്യയില്‍ ഉത്പാദനം കുറഞ്ഞതാണ് തക്കാളി വില കൂടാന്‍ കാരണം. പാകിസ്താന്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതാണ് ഉരുളക്കിഴങ്ങ് വില ഉയരാന്‍ കാരണം.
 

വെബ്ദുനിയ വായിക്കുക