കാലങ്ങളായി നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ന്വിപണിയുടെ ആധിപത്യം തിരിച്ചു പിടിക്കുന്നതിനായി ആഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന നോക്കിയയ്ക്ക് എട്ടിന്റെ പണികൊടുത്ത് മോട്ടൊ ജി രംഗത്ത്. മോട്ടോ ജി സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി ഒരു വര്‍ഷം തികയുന്നതിന് മുമ്പേ തന്നെ നോക്കിയയെ പിന്തള്ളി നാലാം സ്ഥാനത്ത് ഫോണിന്റെ വില്‍പ്പന എത്തി.
മോട്ടോ ജി തരംഗം ഇന്ത്യന്‍ വിപണിയില്‍ മോട്ടറോളയുടെ കുതിപ്പിന് വഴിവെക്കുന്ന കാഴ്ച നിസ്സഹായതയോടെ കണ്ടുനില്‍ക്കാനേ നോക്കിയയ്ക്ക് ഇപ്പോള്‍ കഴിയുന്നുള്ളു. ജൂണില്‍ അവസാനിക്കുന്ന സാമ്പത്തികപാദത്തിലാണ് മോട്ടറോള, നോകിയയെ മറികടന്നത്. ഈ സാമ്പത്തികപാദത്തില്‍ 955,650 സ്മാര്‍ട്ടഫോണുകളാണ് ഇന്ത്യയില്‍ വിറ്റത്. എന്നാല്‍ നോകിയയ്ക്ക് 633,720 ഫോണുകള്‍ മാത്രമാണ് വിറ്റഴിക്കാനായത്.
വില്‍പ്പനയുടെ കാര്യത്തില്‍ നോക്കിയയെ മാത്രമല്ല ഈ കാലയളവില്‍ സാംസങ്ങ്, മൈക്രോമാക്സ്, കാര്‍ബണ്‍ എന്നീ ബ്രാന്‍ഡുകളെ പിന്തള്ളാനും മോട്ടറോളയ്ക്ക് സാധിച്ചിട്ടുണ്ട്. മോട്ടൊ ജി തരംഗമാണ് കമ്പനിയേ ഈ കുതിപ്പിന്‍ പ്രപതരാക്കിയത്. പ്രമുഖ ഓണ്‍ലൈന്‍ സ്റ്റോറായ ഫ്ലിപ്പ്കാര്‍ട്ടുമായി ചേര്‍ന്നാണ് മോട്ടറോള മോട്ടോ ജി ഇന്ത്യയില്‍ വില്‍ക്കുന്നത്.
2013 അവസാനത്തോടെ ഇന്ത്യയില്‍ പുറത്തിറക്കിയ മോട്ടോ ജി ഇപ്പോഴും വില്‍പനയില്‍ മുന്നിലാണ്. ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യ പാദത്തിലെ കണക്ക് പ്രകാരം 13.3 ലക്ഷം സ്മാര്‍ട്ട് ഫോണുകളാണ് മോട്ടറോള വിറ്റത്. എന്നാല്‍ 12.1 ലക്ഷം ഫോണുകളാണ് നോകിയയ്ക്ക് വില്‍ക്കാനായത്.
മോട്ടോ ജിയുടെ വില ഈ ആഴ്ച 2000 രൂപ കുറച്ചിട്ടുണ്ട്. എട്ട് ജി ബി മോഡലിന് 10,499 രൂപയും 16 ജി ബി മോഡലിന് 11,999 രൂപയുമാണ് വില. ഇതും വില്‍പ്പന കൂടാന്‍ ഇടയാക്കി.