ന്യുജെന്‍ ലുക്കില്‍ പുതിയ 2017 ഹ്യുണ്ടായ് സൊനാട്ട അവതരിപ്പിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹ്യുണ്ടായ് ഇന്ത്യയില്‍ അവതരിപ്പിച്ച സൊനാട്ടയ്ക്ക് വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അന്ന് നഷ്ടമായ ആ പ്രതാപം വീണ്ടെടുക്കാനാണ് ഹ്യുണ്ടായ് സൊനാട്ട സെഡാന്‍ മോഡലിനെ ദക്ഷിണ കൊറിയയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. എങ്കിലും ഈ സെഡാന്‍ എന്നായിരിക്കും ഇന്ത്യയിലെത്തുകയെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഡിസൈനിലാണ് ഈ സെനാട്ട അവതരിച്ചിട്ടുള്ളത്. വെര്‍ട്ടിക്കല്‍ ഡെയ്‌ടൈം റണ്ണിംഗ് ലാമ്പ്, ക്യാരക്ടര്‍ ലൈന്‍സ് എന്നിങ്ങനെയുള്ള ആകര്‍ഷകമായ ഫീച്ചറുകള്‍ സെനാട്ടയില്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ പുതിയ എയര്‍ കണ്ടീഷനിംഗ് സിസ്റ്റം, വെന്റിലേഷന്‍, ഹീറ്റിംഗ് കണ്‍ട്രോള്‍, ഓഡിയോ സിസ്റ്റം, ഏഴ് ഇഞ്ച് കളര്‍ ടച്ച് സ്‌ക്രീന്‍ എന്നീ സവിശേഷതകളും സെനാട്ടയെ ആകര്‍ഷകമാക്കുന്നു.
റിയര്‍ ക്രോസ്-ട്രാഫിക് അലര്‍ട്ട്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ഹൈ ബീം അസിസ്റ്റ്, ലെയ്ന്‍ കീപ് അസിസ്റ്റ്, ഡൈനാമിക് ബെന്‍ഡിംഗ് ലൈറ്റ്‌സ് എന്നിങ്ങനെയുള്ള സുരക്ഷാ സജ്ജീകരണങ്ങളും ഈ സെഡാനില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടിലധികം വേരിയന്റുകളിലുള്ള എഞ്ചിനോടെയായിരിക്കും ഈ പുതിയ സെഡാന്‍ എത്തുകയെന്നാണ് സൂചന.