ഹ്യുണ്ടായ് മിഡ്സൈസ് സെഡാൻ എലാൻട്രയുടെ പുതിയ മോഡൽ ഇന്ത്യന്‍ വിപണിയില്‍

വ്യാഴം, 25 ഓഗസ്റ്റ് 2016 (10:19 IST)
ഹ്യുണ്ടായ്‌ മിഡ് സൈസ് സെഡാൻ എലാൻ‍‍‍ട്രയുടെ ഏറ്റവും പുതിയ മോഡൽ ഇന്ത്യൻ വിപണിയിലെത്തി. എസ്, എസ്എക്സ്, എസ്എക്സ് എടി, എസ്എക്സ് (ഒ), എസ്എക്സ് (ഒ) എടി എന്നിങ്ങനെ അഞ്ചു വകഭേദങ്ങളുമായാണ് എലാൻട്ര എത്തിയിട്ടുള്ളത്.
 
കൊറോള ഓൾട്ടിസ്, സ്കോഡ ഒക്ടാവിയ എന്നീ വാഹനങ്ങളുമായി മൽസരിക്കുന്ന എലാൻട്രയിൽ 2 ലീറ്റർ പെട്രോൾ എൻജിനും 1.6 ലീറ്റർ ഡീസൽ എൻജിനുമാണ് ഉപയോഗിക്കുന്നത്. 2 ലീറ്റർ പെട്രോൾ എൻജിൻ 6200 ആർപിഎമ്മിൽ 152 പിഎസ് കരുത്തും 4000 ആർപിഎമ്മിൽ 19.6 കെജിഎം ടോർക്കും ഉത്പാദിപ്പിക്കും. 
 
എന്നാല്‍ 1.6 ലീറ്റർ ഡീസൽ എൻജിനാകട്ടെ 4000 ആർപിഎമ്മിൽ 128 പിഎസ് കരുത്തും 1900-2750 ആർപിഎമ്മിൽ 26.5 കെജിഎം ടോർക്കുമാണ് നൽകുന്നത്. 13.22 ലക്ഷം മുതൽ 19.53 ലക്ഷം രൂപ വരെയാണു കോട്ടയം എക്സ്ഷോറൂം വില.

വെബ്ദുനിയ വായിക്കുക