രാജ്യമെങ്ങും ചാർജ്ജിംഗ് സ്റ്റേഷനുകൾ വരുന്നു, വാഹനവിപണിയിൽ വരാനിരിക്കുന്നത് വിപ്ലവമാറ്റം

ചൊവ്വ, 27 ജൂലൈ 2021 (20:32 IST)
ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പുതിയതായി  350 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി ഒരുക്കിയതായി റിപ്പോർട്ട്. ഇലക്‌ട്രിക് വാഹനവിപണിയെ പ്രോത്സാഹിപ്പിക്കാൻ  കൂടുതല്‍ സബ്‌സിഡികളും മറ്റും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. കൂടുതൽ ചാർജ്ജിംഗ് സ്റ്റേഷനുകൾക്കായി 500 കോടിയോളം രൂപയും വകയിരുത്തിട്ടുണ്ട്.
 
ഫെയിം II പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, കര്‍ണാടക, ഗോവ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് 350 ഓളം ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കിയതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.ഫെയിം ഇന്ത്യ സ്‌കീമിന്റെ ഒന്നാം ഘട്ടത്തില്‍ രാജ്യത്തുടനീളം 520 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി 43.4 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. ഇതിനുപുറമെ ഇന്ത്യയിലെ 68 നഗരങ്ങളിലായി 2,877 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുന്നതിന് 500 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ക്രിഷൻ പാൽ ഗുർജാർ പാർലമെന്റിൽ വ്യക്തമാക്കി. 
 
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2015 ഏപ്രിലില്‍ ഇവി നയം ആരംഭിച്ചതുമുതല്‍ 2021 ജൂലൈ 9 വരെ 3,61,000 ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 600 കോടി രൂപയുടെ സഹായങ്ങളാണ് സർക്കാർ നൽകിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍