ഉയര്‍ന്ന ഇന്ധനക്ഷമതയും സാങ്കേതിക മികവുമായി പുതിയ ഔഡി എ4 ഇന്ത്യയിലെത്തി

Webdunia
ശനി, 10 സെപ്‌റ്റംബര്‍ 2016 (10:01 IST)
ഔഡിയുടെ ഏറ്റവും പുതിയ കാര്‍ ഔഡി എ4 ഇന്ത്യയിൽ അവതരിപ്പിച്ചു. അത്യാധുനിക എൻജിൻ യൂണിറ്റിനും കൂടുതൽ സാങ്കേതിക മികവിനുമപ്പുറം ഏറെ സുഖപ്രദവുമാണ് പുതിയ ഔഡി എ4 എന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. 38.1 ലക്ഷം രൂപയാണ് ന്യൂഡൽഹിയിലെയും മഹാരാഷ്ട്രയിലെയും എക്‌സ് ഷോറൂം വില. 
 
പൂജ്യത്തിൽ നിന്നും 100 കിലോമീറ്ററിലേക്ക് വെറും 8.5 സെക്കൻഡിൽ എത്താൻ കഴിയുന്ന ഈ കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 210 കിലോമീറ്ററാണ്. 1.4 ലീറ്റർ ഡയറക്ട് ഇഞ്ചക്‌ഷൻ പെട്രോൾ എൻജിന് 150 എച്ച്പി കരുത്തും 250 എൻഎം ടോർക്കും ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ ലീറ്ററിന് 17.84 കിലോമീറ്റർ ശരാശരി ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നു.
Next Article