നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത്: എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഞായര്‍, 5 ജൂലൈ 2015 (15:29 IST)
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. 
മൂവാറ്റുപുഴ സ്വദേശി ഫെബിന്‍ കെ ബഷീര്‍ ആണ് അറസ്റ്റിലായത്. തൃശൂര്‍ എ ആര്‍ ക്യാമ്പില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 
പൊലീസ് ഉദ്യോഗസ്ഥനായ ഇയാള്‍ ഡപ്യൂട്ടേഷനില്‍ എമിഗ്രേഷന്‍ അസിസ്റ്റന്റായി വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്നു. വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്ന മൂവാറ്റുപുഴ സ്വദേശി നൗഷാദിനേയും സംഘത്തേയും സഹായിച്ചുവെന്ന കേസിലാണ് അറസ്റ്റ്.
 
കഴിഞ്ഞ ദിവസങ്ങളിലായി കേസില്‍ 28 ഓളം പേരെ കസ്റ്റംസ് പിടികൂടിയിരുന്നു. കേസില്‍ ഇനിയും അറസ്റ്റുകളുണ്ടാകുമെന്നാണ് സൂചന. 

വെബ്ദുനിയ വായിക്കുക