ന്യൂ ജനറേഷന്‍ റൈഡര്‍മാര്‍ക്കൊരു സന്തോഷ വാര്‍ത്ത...ഇന്ത്യന്‍ സ്പ്രിംഗ്‌ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍!

ബുധന്‍, 11 മെയ് 2016 (12:41 IST)
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ 2016ലെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യന്‍ സ്പ്രിംഗ്‌ഫീല്‍ഡ് പുറത്തിറക്കി. ക്ലാസിക് സ്റ്റൈലിനൊപ്പം പുതിയ സാങ്കേതിക വിദ്യയും ഇന്ത്യന്‍ സ്പ്രിംഗ്‌ഫീല്‍ഡിന്റെ പ്രധാന സവിശേഷതയാണ്. ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഈ വര്‍ഷം ആഗസ്ത് മാസത്തോടെ മാത്രമേ ഉപഭോക്താക്കള്‍ക്ക് ബൈക്ക് ലഭിക്കുകയുള്ളൂ.
 
ന്യൂ ജനറേഷന്‍ റൈഡര്‍മാരെ ഉദ്ദേശിച്ചാണ് ഇന്ത്യന്‍ സ്പ്രിംഗ്‌ഫീല്‍ഡ് ഇറക്കിയതെന്ന് മാനേജിംഗ് ഡയറക്ടര്‍ പങ്കജ് ദൂബെ വ്യക്തമാക്കി. പോളറൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ബൈക്കിന്റെ നിര്‍മ്മാതാക്കള്‍. പ്രധാനമായും ടൂര്‍ മോഹികളെ ലക്ഷ്യമിട്ടാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
 
മികച്ച ഹെഡ്‌ലൈറ്റ്, ഇലക്ട്രോണിക് ക്രൂയിസ് കണ്‍ട്രോള്‍, ഡ്യുവല്‍ ഡ്രൈവിംഗ് ലൈറ്റ്, ആന്റി-ലോക്ക് ബ്രേക്ക്‌സ് എന്നിവയണ് മറ്റ് പ്രത്യേകതകള്‍. കൂടാതെ തണ്ടര്‍ സ്‌ട്രോക്ക് 111 എഞ്ചിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സേഫേറ്റി ട്രാവലിംഗ് ലക്ഷ്യമിട്ടുള്ളതാണ് ബൈക്കിന്റെ ഫീച്ചറിംഗ്. ബൈക്കിന്റെ ലുക്ക് തന്നെയാണ് ഏറ്റവും പ്രധാന ആകര്‍ഷണം. 0.6 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക